November 24, 2021
November 23, 2021
November 22, 2021
*രക്തദാന ക്യാമ്പ്*
*എം. ഇ. എസ് ടി. ഒ. അബ്ദുള്ള മെമ്മോറിയൽ കോളേജ് കുന്നുകര* -
*രക്തദാന ക്യാമ്പ്*
കുന്നുകര എം. ഇ. എസ് ടി. ഒ. അബ്ദുള്ള മെമ്മോറിയൽ കോളേജിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസി ന്റെയും പാലാരിവട്ടം എച്ച്ഡിഎഫ്സി ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പി ച്ച
രക്തദാന ക്യാമ്പ്
നവംബർ 22 തിങ്കളാഴ്ച നടന്നു.
കോളേജ് ക്യാമ്പസിൽ നടന്ന ക്യാമ്പ് ബഹുമാനപ്പെട്ട കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൈന ബാബു ഉദ്ഘാടനം ചെയ്തു.
കോളേജ് മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ ശ്രീ കെ എം ഖാലിദ് അധ്യക്ഷത വഹിച്ച യോഗത്തിൽ എംഇഎസ് എറണാകുളം ജില്ല പ്രസിഡന്റ് ശ്രീ എം എം അഷ്റഫ് മുഖ്യാതിഥിയായിരുന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ. ഷാജി കെ സ്വാഗതം പറഞ്ഞ യോഗത്തിൽ കോളേജ് മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി അഡ്വ. ഇസ്മയിൽ ഖാൻ മുഖ്യപ്രഭാഷണം നടത്തി.
എംഇഎസ് എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി കെ എം ലിയാഖത്ത് അലി ഖാൻ, കോളേജ് മാനേജ്മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ ശ്രീ. എ ഹൈദ്രോസ്, ട്രഷറർ ശ്രീ ടി കെ ഇസ്മയിൽ, എച്ച്ഡിഎഫ്സി ബാങ്ക് റീജിയണൽ കോർഡിനേറ്റർ ശ്രീ മധു
വൈസ് പ്രിൻസിപ്പൽ ശ്രീ എം ജി വിനയകുമാർ എന്നിവർ ആശംസയർപ്പിച്ചു .
NSS പ്രോഗ്രാം ഓഫീസർ ശ്രീ ജിതിൻകുമാർ പി. കെ പ്രോഗ്രാം റിപ്പോർട്ട് അവതരിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും തദവസരത്തിൽ രക്തദാനം നടത്തി.NSS പ്രോഗ്രാം ഓഫീസർശ്രീമതി റോഷ്ന പി എസ്സും പരിപാടിക്ക് നേതൃത്വം കൊടുത്തു.
ReplyForward |
November 17, 2021
November 13, 2021
Subscribe to:
Posts (Atom)
-
*സമകാലികം -പ്രശ്നോത്തരി മത്സരം* ജൂൺ 19 വായന ദിനവുമായി ബന്ധപ്പെട്ട് മലയാളം ഇംഗ്ലീഷ് ദിനപത്രങ്ങളെ അടിസ്ഥാനമാക്കി ഭാഷവിഭാഗത്തിന്റെ നേതൃത്വത്...
-
On 13th December 2018 a new online reservation platform is introduced to MES College Library. The platform is prepared with the help of Ass...