*ജൂൺ 19 വായന ദിനവുമായി ബന്ധപ്പെട്ട് കുന്നുകര എംഇഎസ് ടി ഒ അബ്ദുള്ള മെമ്മോറിയൽ കോളേജിലെ എൻ എസ് എസിന്റെയും ഭാഷാ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്തർ സർവകലാശാല അവലോകന(റിവ്യൂ) മത്സരം :- "വായിക്കാം" സംഘടിപ്പിക്കുന്നു.*
- കേരളത്തിലെ എല്ലാ കോളേജിലെയും ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
- മത്സരത്തിന്റെ ഭാഗമായി ജൂൺ 14ന് നടത്തുന്ന ആദ്യഘട്ട മത്സരത്തിൽ മത്സരാർഥികൾക്ക് മുൻകൂട്ടി നൽകുന്ന ലേഖനങ്ങളെ അടിസ്ഥാനമാക്കി ഗൂഗിൾ ഫോമിൽ പരീക്ഷ നടത്തുന്നതായിരിക്കും.
- ചോദ്യങ്ങൾ മലയാളത്തിലായിരിക്കും.
- 20 ചോദ്യങ്ങൾ ഉള്ള ആദ്യഘട്ട പരീക്ഷയ്ക്ക് പരമാവധി അനുവദിക്കുന്ന സമയം 15 മിനിറ്റായിരിക്കും.
- ആദ്യഘട്ട പരീക്ഷയിൽ വിജയികളാകുന്ന പത്തുപേർക്കാണ് ജൂൺ 19ന് നടക്കുന്ന അവലോകന(റിവ്യൂ) മത്സരത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടാവുക.
- ജൂൺ 19ന് നടക്കുന്ന അവലോകന(റിവ്യൂ)മത്സരം ഗൂഗിൾ മീറ്റ് വഴിയായിരിക്കും.
- അവലോകന മത്സരത്തിനുള്ള ചെറുകഥ മത്സരാർത്ഥികൾക്ക് മുൻകൂട്ടി നൽകുന്നതായിരിക്കും.
- മത്സരത്തിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ഇ -സർട്ടിഫിക്കറ്റും, അവലോകന(റിവ്യൂ)മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ക്യാഷ് പ്രൈസും നൽകുന്നതാണ്.
- കോഡിനേറ്റർമാരുടെ തീരുമാനം അന്തിമമായിരിക്കും
Registration Link : https://forms.gle/ wSad69neW6qrgKW5A
രജിസ്ട്രേഷൻ അവസാന തീയതി : 12/06/2021 , 5 PM.